അൽബേനിയയിലെ കാട്ടുതീ; രക്ഷാപ്രവർത്തനം നടത്തിയ യുഎഇ സംഘത്തിന് ആദരം

ദുബായ് : അൽബേനിയയിലെ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ച യുഎഇ രക്ഷാപ്രവർത്തക സംഘത്തെ അൽബേനിയൻ സർക്കാർ ആദരിച്ചു. പ്രധാനമന്ത്രി എഡി റാമയും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ ദേശീയ സേന, സന്നദ്ധ പ്രവർത്തകർ, അന്തർദേശീയ പങ്കാളികൾ എന്നിവർ നടത്തിയ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി. 10,000-ത്തിലധികം അംഗങ്ങൾ പങ്കെടുത്ത അഗ്നിശമന ദൗത്യത്തിലൂടെ രാജ്യത്തെ വലിയ ദുരന്തം തടയാൻ സാധിച്ചതായി അൽബേനിയ സർക്കാർ വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിൽ രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.








0 comments