പൊതു പാർക്കിങ്: ഷാർജയിൽ 10 മിനിട്ട് അധിക സമയം തുടരും

ഷാർജ : പൊതു പാർക്കിങ്ങിനുള്ള 10 മിനിറ്റ് അധിക സമയം ഷാർജയിൽ മാറ്റമില്ലാതെ തുടരുമെന്ന് പൊതു പാർക്കിങ് ഡയറക്ടർ ഹമീദ് അൽ ഖായിദ്. ആദ്യമായി പാർക്കിങ് സ്ഥലം ഉപയോഗിക്കുമ്പോഴോ ഒരു പ്രദേശത്തുനിന്ന് മറ്റൊരു പാർക്കിങ്ങിലേക്ക് മാറ്റുമ്പോഴോ ഈ സൗകര്യം ലഭിക്കും. മാർക്ക് ഡിജിറ്റൽ സ്കാനിങ് വാഹനങ്ങൾ കടന്ന് പോകുമ്പോൾ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളുടെ ആദ്യ ചിത്രം എടുക്കും. 10 മിനിറ്റിനുശേഷം രണ്ടാമത്തെ ചിത്രവുമെടുക്കും. ഈ സമയത്തിനുള്ളിൽ പണമടയ്ക്കൽ പൂർത്തിയായിട്ടില്ലെങ്കിൽ മാത്രമാണ് പിഴ ഈടാക്കുക. ഒരു പാർക്കിങ് സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോഴും ഈ 10 മിനിറ്റ് അധിക സമയം അനുവദിക്കും.







0 comments