വണ്ടൂർ എറിയാട് മഹൽ പ്രവാസി കൂട്ടായ്മ വാർഷിക സംഗമം 27ന്

ജിദ്ദ: വണ്ടൂർ എറിയാട് മഹൽ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക സംഗമം 'ഇഎംപിഎ നൈറ്റ് 2025' എന്ന പേരിൽ നവംബർ 27ന് ഹരാസാത്ത് വില്ലയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടക യോഗത്തിൽ പ്രസിഡന്റ് ഹസൈൻ പുന്നപ്പാല അധ്യക്ഷനായി. ജിദ്ദയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എറിയാട് മഹൽ പ്രവാസികളും അവരുടെ കുടുംബങ്ങളും പങ്കെടുക്കുന്ന ഐക്യസംഗമമാണ് പരിപാടി. കലാ, കായിക പരിപാടികൾ, ഗ്രൂപ്പ് ഗെയിമുകൾ എന്നിവയിൽ കുട്ടികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ പങ്കെടുക്കാൻ അവസരം ഒരുക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കും പ്രത്യേകം മത്സരങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി വിവിധ ഉപസമിതികൾ രൂപീകരിച്ചു. ജനറൽ കൺവീനർ - ഫഹദ് നീലാമ്പ്ര, സ്പോർട്‌സ് കൺവീനർ- ഹാഷിം കരുമാര, ആർട്‌സ് കൺവീനർ- അഫ്സൽ പുന്നപ്പാല, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ- ഷബീർ പുളിക്കൽ, ഫുഡ് ആൻഡ് സപ്ലൈ- അസ്ജത് മേലേതിൽ, പ്രിൻ്റിങ് ആൻഡ് സ്റ്റേഷനറീസ്- സി കെ നിഷാദ്, കളക്ഷൻ- കെ സി അബ്ദുൽ സലാം എന്നിവരെ ചുമതലപ്പെടുത്തി. സെക്രട്ടറി അബ്ദുൽ കബീർ പുളിക്കൽ യോഗത്തിൽ സ്വാഗതം പറഞ്ഞു.








0 comments