മത്സരിക്കാനാളില്ല:പാലക്കാട് 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളില്ല

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലെന്നാണ് റിപ്പോർട്ട്. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം.
കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർഥികളില്ലാത്ത അവസ്ഥയാണ്. വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും, കിഴക്കഞ്ചേരി 2, മങ്കരയിൽ ഒരിടത്തും ബിജെപിക്ക് സ്ഥാനാർഥികളില്ലെന്നും റിപ്പോർട്ടുകളുണ്ട്.ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർഥികളില്ല.
അതേസമയം, ബിജെപി സ്ഥാനാർഥി പട്ടികയിലെ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ രംഗത്തെത്തിയത്. പട്ടിക തയാറാക്കിയത് ഏകപക്ഷീയമായെന്ന് പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പ്രമീള പറഞ്ഞു
മത്സരിക്കാനാളില്ല:പാലക്കാട് 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല
പാലക്കാട് വിമത ശല്യത്തിൽ കോൺഗ്രസും
യുഡിഎഫിലും കോൺഗ്രസിലും വ്യാപകമായി വിമതർ പത്രിക നൽകിയതോടെ പാലക്കാട് യുഡിഎഫ് മുന്നണിയും സംഘർഷാവസ്ഥയിലാണ്. സീറ്റ് അനുവദിക്കാത്തതിനാൽ പലയിടത്തും യുഡിഎഫ് ഘടകകക്ഷികളും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ചു. 12 ഗ്രാമ പഞ്ചായത്ത് വാർഡുകൾ, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, നഗരസഭകളിൽ മൂന്ന് ഡിവിഷനുകളിലും വിമതർ പത്രിക നൽകി.
അതേസമയം പാലക്കാട് യുഡിഎഫിലും കോൺഗ്രസിലും വിമത ശല്യം രൂക്ഷമായി തുടരുകയാണ്. യുഡിഎഫിലും കോൺഗ്രസിലും വ്യാപകമായി വിമതർ പത്രിക നൽകിയതോടെ മുന്നണി സംഘർഷഭരിതം. സീറ്റ് അനുവദിക്കാത്തതിനാൽ പലയിടത്തും യുഡിഎഫ് ഘടകകക്ഷികളും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അറിയിച്ചു. 12 ഗ്രാമ പഞ്ചായത്ത് വാർഡുകൾ, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, നഗരസഭകളിൽ മൂന്ന് ഡിവിഷനുകളിലും വിമതർ പത്രിക നൽകി.
തൃത്താല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി എ റംഷാദ് ബ്ലോക്ക് പഞ്ചായത്തിലെ കറുകപുത്തൂർ ഡിവിഷനിൽ സ്വതന്ത്രനായി മത്സരിക്കും. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അസ്‌ലം പൂക്കരത്ത് തിരുമിറ്റക്കോട് പഞ്ചായത്ത് എട്ടാംവാർഡിലും സ്വതന്ത്രനാകും. കണ്ണാടി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നിലവിലെ കോൺഗ്രസ് അംഗം സുനിത വിമതയായി പത്രിക നൽകി. പുതുശേരി പഞ്ചായത്ത് 23 –ാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ സ്വാമിനാഥൻ വിമതനാണ്.
പട്ടാമ്പി നഗരസഭ 25–-ാം ഡിവിഷനിൽ കോൺഗ്രസ് വിമതയായി കെ ടി റുഖിയ പത്രിക നൽകി. കുത്തനൂർ പഞ്ചായത്ത് നടുത്തറ വാർഡിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ എ രാജേഷ്, കോട്ടായി പഞ്ചായത്ത് രണ്ടാം വാർഡിൽ കോൺഗ്രസ് പ്രവർത്തകൻ യഹിയാൻ, മാത്തൂർ പഞ്ചായത്ത് നാലാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം രത്നാമണി നാരായണൻ, 11–ാം വാർഡിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പവിത്രൻ എന്നിവരും വിമതരായി രംഗത്തുണ്ട്.








0 comments