പ്രവാസികള്‍ക്കും അവസരം: ആര്‍ടിഎയിൽ നിരവധി ഒഴിവുകള്‍

ദുബായ് : സർക്കാരിന് കീഴിലുള്ള റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി വിവിധ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വ്യത്യസ്‌ത വകുപ്പുകളിലായി മാനേജീരിയൽ, സ്‌പെഷ്യലിസ്റ്റ്, സാങ്കേതിക റോളുകൾ എന്നിവയ്ക്കായാണ് നിയമനം നടത്തുന്നത്. ആർടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ റോഡുകൾ, മെട്രോ, ബസുകൾ, ട്രാമുകൾ, സമുദ്ര ഗതാഗതം എന്നിവ കൈകാര്യം ചെയ്യുന്നതിന് ഉത്തരവാദിത്വമുള്ള സ്ഥാപനമാണ് ആർടിഎ. എമിറേറ്റിലെ ഗതാഗത ശൃംഖല വികസിപ്പിക്കാനും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആർടിഎ വിവിധ പദ്ധതികൾ ഏറ്റെടുക്കുന്നതിനിടയിലാണ് നിയമന നീക്കം. ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും നഗരത്തിന്റെ ദ്രുതഗതിയിലുള്ള വികാസം ഉൾക്കൊള്ളുന്നതിനും ലക്ഷ്യമിട്ട് 2027ന് മുമ്പ് 57 തന്ത്രപ്രധാന റോഡ് പദ്ധതികൾ നടപ്പാക്കാൻ ആർടിഎയ്ക്ക് പദ്ധതിയുണ്ട്.









0 comments