ഇറാനെതിരെ അമേരിക്കയുടെ ആക്രമണം; ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യുഎഇ

ദുബായ് : ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ സംഘർഷം ഉടനടി നിർത്തണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.
ഇത്തരം നടപടികൾ മേഖലയെ അസ്ഥിരതയിലേക്ക് നയിച്ചേക്കാമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രത്തിനും സംഭാഷണത്തിനും മുൻഗണന നൽകണം. പരിഹാരത്തിലെത്താനുള്ള ശ്രമങ്ങൾ സംഘടിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം ആവർത്തിച്ചു. പ്രാദേശിക, അന്തർദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങൾ യുഎസ് സൈന്യം ആക്രമിച്ചതായി ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.









0 comments