റെക്കോർഡ് ചൂടിന് ശേഷം യുഎഇയിൽ താപനില കുറയാൻ സാധ്യത

ദുബായ് : മെയ് മാസത്തിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയതിന് ശേഷം അടുത്ത അഞ്ച് ദിവസങ്ങളിൽ യുഎഇയിൽ താപനില കുറയാൻ സാധ്യതയെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. എൻസിഎം റിപ്പോർട്ട് പ്രകാരം വാരാന്ത്യത്തിൽ രാജ്യത്ത് ചില ഭാഗങ്ങളിൽ 51.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇത് 22 വർഷത്തിനിടയിലെ മെയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് സാധാരണയായി രാജ്യത്ത് 50 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുന്നത്, മെയ് മാസത്തിലല്ല എന്ന് എആർഎൻ ന്യൂസിനോട് സംസാരിച്ച എൻസിഎം കാലാവസ്ഥാ വക്തവായ എസ്ര അൽ നഖ്പി പറഞ്ഞു. തെക്കൻ കാറ്റും രാജ്യത്തിന് മുകളിലുള്ള ചൂടുള്ള വായു പിണ്ഡവും താപനിലയിലെ അസാധാരണമായ വർദ്ധനവിന് കാരണമാകുമെന്നും അവർ വ്യക്തമാക്കി.









0 comments