അൽബേനിയയിലെ കാട്ടുതീ അണയ്ക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക സംഘത്തെ അയച്ചു

ഷാർജ: അൽബേനിയയിലെ കാട്ടുതീ അണയ്ക്കാൻ എമിറാത്തി ടീമുകളെ അയക്കുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി യുഎഇയിൽ നിന്നുള്ള നിരവധി പ്രത്യേക സംഘങ്ങൾ അൽബേനിയൻ തലസ്ഥാനമായ ടിറാനയിൽ എത്തി അവിടുത്തെ പ്രദേശങ്ങളിലെ തീ അണയ്ക്കുന്നതിനുള്ള അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനാവശ്യമായ വിമാനങ്ങൾ, ഉപകരണങ്ങൾ, അഗ്നിശമന സമഗ്രികൾ എന്നിവയും യു എ ഇ സംഭാവന ചെയ്യും. വിദേശകാര്യമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, സിവിൽ ഡിഫൻസ് അതോറിറ്റി പ്രതിനിധീകരിക്കുന്ന ആഭ്യന്തരമന്ത്രാലയം എന്നിവയുടെ ഏകോപനത്തിലാണ് ജോലികൾ നിർവഹിക്കുക.








0 comments