അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കും; യുഎഇ

ദുബായ്: റഷ്യയും വിശാലമായ യുറേഷ്യൻ മേഖലയുമായും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വ്യാപാരം ഇരട്ടിയാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായുള്ള വ്യാപാരം 2024 ൽ ഏകദേശം 11.5 ബില്യൺ ഡോളറും യുറേഷ്യയുമായുള്ള വ്യാപാരം 30 ബില്യൺ ഡോളറും എത്തിയെന്ന് യു എ ഇ പ്രസിഡന്റ് വ്യക്തമാക്കി.
സാമ്പത്തിക മന്ത്രാലയവും ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും പുറപ്പെടുവിച്ച വിദേശ വ്യാപാര ഡാറ്റ സൂചിപ്പിക്കുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വ്യാപാരം ഏകദേശം 200 ശതമാനം വർദ്ധിച്ചു എന്നാണ്. 2019 ൽ ഏകദേശം 3.5 ബില്യൺ ഡോളറായിരുന്നു ഇത്. യുഎഇ ഏകദേശം 4,000 റഷ്യൻ കമ്പനികൾക്ക് ആസ്ഥാനമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഷ്യൻ പ്രസിഡന്റ് പുടിനോട് അദ്ദേഹം നന്ദി പറഞ്ഞു. സന്ദർശനം യുഎഇക്കും റഷ്യയ്ക്കും നല്ല ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.









0 comments