ഫിലിപ്പൈൻസിലേക്കുള്ള ഭൂകമ്പ സഹായം വർധിപ്പിച്ച് യുഎഇ

ദുബായ് : സെബു ദ്വീപിനെ ബാധിച്ച ഭൂകമ്പത്തിൽ പ്രതിസന്ധിയിലായ 40,000 കുടുംബങ്ങൾക്ക് അധിക സഹായവുമായി യുഎഇ. യുഎഇ എംബസിയുടെ മേൽനോട്ടത്തിലും ഫിലിപ്പൈൻസിലെ വിവിധ അധികാരികളും ഏജൻസികളും സഹകരിച്ചുമാണ് സഹായം എത്തിച്ചത്. ഫിലിപ്പൈൻ സർക്കാരിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പിന്തുണയായാണ് നീക്കം. ഒക്ടോബർ ആദ്യവാരം ഉണ്ടായ ഭൂകമ്പത്തിൽ 72 പേർ മരിച്ചു. 20,000-ത്തിലധികം പേർക്ക് വീടുകൾ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. സഹായം യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കുന്നതാണെന്ന് ഫിലിപ്പൈൻസിലെ യുഎഇ അംബാസഡർ മുഹമ്മദ് ഒബൈദ് അൽ ഖത്തം അൽ സാബി വ്യക്തമാക്കി.









0 comments