അൽബേനിയയിലെ കാട്ടുതീ; നിയന്ത്രണത്തിന് ഊർജിത നടപടിയുമായി യുഎഇ

അൽബേനിയയിലെ കാട്ടുതീ അണയ്ക്കുന്നു യുഎഇ സംഘം
ദുബായ് : അൽബേനിയയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുഎഇ. 19 പ്രത്യേക ഓപ്പറേഷനുകൾ നടത്തിയതായി യുഎഇ റെസ്‌ക്യൂ ടീം അറിയിച്ചു. തീ പടർന്ന പ്രദേശങ്ങളിൽ 406 തവണയായി ഏഴു ലക്ഷം കിലോഗ്രാമിലധികം വെള്ളം ഉപയോഗിച്ചു. അൽബേനിയയിലെ അധികാരികളുമായി അടുത്ത ഏകോപനത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആഗസ്‌ത് 11 മുതൽ ഗ്രാംഷ് വനമേഖലയിലും സമീപ പ്രദേശങ്ങളിലും സംഘം പ്രവർത്തനം ആരംഭിച്ചിരുന്നു.
തീ നിയന്ത്രിക്കാനുള്ള പ്രവർത്തന പദ്ധതി വികസിപ്പിക്കാനും ആളിപ്പടരുന്നത് തടയാനും ഇതിനകം അണച്ച പ്രദേശങ്ങളിലും തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്. അതേസമയം, മോണ്ടിനെഗ്രോയിലെ കാട്ടുതീ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനായി യുഎഇ തിങ്കളാഴ്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെയും നിയോഗിച്ചു.








0 comments