ബഷീർ ഇബ്രാഹിമിന് ആദരം

അബുദാബി : അബുദാബിയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനും വ്യവസായിയും ഇഖ്‌വ മുഖ്യ രക്ഷാധികാരിയുമായ ബഷീർ ഇബ്രാഹിമിനെ (റെയിൻബോ) എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്‌വ) യോഗം ആദരിച്ചു. അബുദാബിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇഖ്‌വ പ്രസിഡന്റ് അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷനായി. സി പി അബൂബക്കർ ഉദ്ഘാടനം ചെയ്തു.
സിദ്ധീഖ് ഹാജി, കെ ശംസുദ്ധീൻ, ഫസൽ പി, സിറാജ് സി പി, മുറാദ് അബ്ദുൽ റസാഖ്, ഷമീൽ ഹസ്ബി, ഷിറാസ് പി ടി, ഷാഫി ഡി എ, റഹീസ് ബി എസ്, റഊഫ് എന്നിവർ സംസാരിച്ചു. ബഷീർ ഇബ്രാഹിമിനെ പ്രവർത്തകർ പൊന്നാടയണിയിച്ചു. സെക്രട്ടറി എം കെ നവാസ് സ്വാഗതവും ട്രഷറർ മുസ്തഫ യു ടി നന്ദിയും പറഞ്ഞു.









0 comments