തുംറൈറ്റിൽ സമൂഹ നോമ്പുതുറ നടത്തി ടിസ

സലാല: തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) സമൂഹ നോമ്പ് തുറ ഇന്ത്യൻ സ്കൂൾ, തുംറൈറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. നോമ്പുതുറയിൽ ടിസ അംഗങ്ങളും, സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരും, ക്ഷണിക്കപ്പെട്ട മറ്റു അതിഥികളും പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ജാ, ഇന്ത്യൻ കോൺസുലാർ ഏജന്റ് ഡോ കെ സനാതനൻ, വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു വേദി.
ടിസ പ്രസിഡന്റ് ഷജീർഖാൻ നേതൃത്വം കൊടുത്ത പരിപാടിയിൽ കൺവീനർ രാജേഷ് പട്ടോണ, കോ- കൺവീനർ പി പി ഷാജി, സെക്രട്ടറി ബൈജു തോമസ്, രക്ഷാധികാരി റസ്സൽ മുഹമ്മദ്, ട്രഷറർ അബ്ദുൽ സലാം, ബിനു പിള്ള, പ്രശാന്ത്, പ്രസാദ് സി വിജയൻ, അനിൽ, പുരുഷോത്തമൻ, ജോൺ, ബദർ, സിയാദ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.









0 comments