തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്‌ക്) അംഗങ്ങൾക്കായി ഇഫ്‌താർ സംഗമം 2025 സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി മാത്യു ജോസഫ് (മാർക്കറ്റിങ് ഡിപ്പാർട്ട്‌മെന്റ്, റിലേഷൻഷിപ്പ് മാനേജർ), ജോയ് ആലുക്കാസ് പ്രതിനിധി സൈമൺ പള്ളികുന്നത്ത് എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, വൈസ് പ്രസിഡന്റ് ഷൈനി ഫ്രാങ്ക്, കേന്ദ്ര ഭരണ സമിതി അംഗങ്ങളായ റാഫി ജോസ് എരിഞ്ഞേരി, രാജൻ ചാക്കോ തോട്ടുങ്ങൽ, സാബു കൊമ്പൻ, ദിലീപ്കുമാർ, നിഖില പി എം, സജിനി വിനോദ്, ഏരിയ ഭാരവാഹികളായ ആന്റോ പാണേങ്ങാടൻ, ജഗദാംബരൻ, സംഗീത് ലാൽ തോമസ്, ഷാജുദീൻ, ജിതേഷ്, മനോജ്കുമാർ, ഓഡിറ്റർ ഗിരീഷ് എന്നിവരും, കൂടാതെ അതിഥികളായി ചടങ്ങിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർ, മറ്റിതര ജില്ലാ അസോസിയേഷൻ പ്രതിനിധികൾ, ട്രാസ്‌ക് ജനറൽ സെക്രട്ടറി ഷാജി പി എ, ട്രഷറർ വിനോദ് മേനോൻ എന്നിവർ സംസാരിച്ചു.
അംഗങ്ങളിൽ നിന്നും അംഗങ്ങളിലേക്ക് സഹായം എത്തിക്കുക എന്ന ആശയവുമായി രൂപീകരിച്ച വെളിച്ചം പദ്ധതിയെ കുറിച്ച് സെബാസ്റ്റ്യൻ വാതുക്കാടൻ വിശദീകരിച്ചു. പ്രവാസം അവസാനിപ്പിച്ചു കുവൈത്തിൽ നിന്നും തിരിച്ചുപോകുന്ന, അബ്ബാസിയ ഏരിയ അംഗങ്ങളായ ജോസഫ് ഫ്രാൻസിസ്, സുബിൻ സുബ്രഹ്മണ്യൻ, ജോർജ് ഫ്രാൻസിസ് എന്നിവരുടെ കുടുംബങ്ങൾക്ക് പ്രസ്തുത ചടങ്ങിൽ വെച്ച് ഏരിയ കൺവീനർ ആന്റോ പാണേങ്ങാടൻ, പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.









0 comments