കേളി ബദിയ ഏരിയ ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി

iftar meet
വെബ് ഡെസ്ക്

Published on Mar 29, 2025, 12:59 PM | 1 min read

റിയാദ് : കേളി കലാസാംസ്‌കാരിക വേദി ബദിയാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളികളായി. ബദിയായിലെ ബദിയ ഇസ്ത്രയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും സ്വദേശികളും വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ രാജ്യക്കാരായ പ്രവാസി സമൂഹവും പങ്കാളികളായി.


കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കമ്മറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ,ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ്‌ തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡണ്ട് പ്രിയാ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ്‌,

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിവിധ ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാർ, വിവിധ ഏരിയയിൽ നിന്നുള്ള മെമ്പർമാർ, കുടുംബവേദി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


സംഘാടക സമിതി ചെയർമാൻ ഷാജി കെഎൻ, കൺവീനർ ജർനെറ്റ് നെൽസൺ, ട്രഷറർ പ്രസാദ് വഞ്ചിപ്പുര, ഭക്ഷണ കമ്മിറ്റി കൺവീനർ ഷമീർ കുന്നത്ത്,രഞ്ജിത്ത് സുകുമാരൻ, നിയാസ് സുവൈദി, പബ്ലിസിറ്റി കൺവീനർ ജിഷ്ണു മഹദൂദ്, വോളണ്ടിയർ ക്യാപ്റ്റൻ

ഷൈക്ക് മൊയ്തീൻ ഏരിയ സെക്രട്ടറി കിഷോർ ഇ നിസാം, പ്രസിഡണ്ട് അലി കാക്കഞ്ചേരി, ട്രഷറർ മുസ്തഫ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ്‌ ആറ്റിങ്ങൽ,ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ്‌ പാലത്ത്, കേന്ദ്ര ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, ജീവകാരുണ്യ ചെയർമാൻ മധു എടപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home