തമസ്‌കൃതരുടെ സ്‌മാരകം പ്രകാശിപ്പിച്ചു

മുഷ്ത്താഖ് കുവൈത്തിന് നൽകി ഡോ. മഹമൂദ് മൂത്തേടത്ത് പുസ്‌തകം പ്രകാശിപ്പിക്കുന്നു
ദമ്മാം: മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മാലിക് മഖ്ബൂൽ എഡിറ്റ് ചെയ്‌ത ‘തമസ്‌കൃതരുടെ സ്‌മാരകം’ ദമ്മാമിൽ പ്രകാശിപ്പിച്ചു. മാധ്യമപ്രവർത്തകൻ എൻജിനിയർ മുഷ്ത്താഖ് കുവൈത്തിന് നൽകി ഖസീം സർവകലാശാല പ്രൊഫസർ ഡോ. മഹമൂദ് മൂത്തേടത്ത് പുസ്‌തകം പ്രകാശിപ്പിച്ചു. പരിപാടി സൗദി കെഎംസിസി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷനായി. 1921-ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച അന്നിരുപത്തൊന്നിൽ എന്ന നോവലിനെ ആസ്‌പദമാക്കി തയ്യാറാക്കിയ പുസ്‌തകം കോഴിക്കോട് ഡെസ്റ്റിനി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.
സാജിദ് ആറാട്ടുപുഴ പുസ്‌തകം അവതരിപ്പിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗം പ്രദീപ് കൊട്ടിയം, മുഹമ്മദ് കുട്ടി കോഡൂർ, ഇ കെ സലീം, ജമാൽ വില്ല്യാപള്ളി, ഷനീബ് അബൂബക്കർ, ഖാദർ വാണിയമ്പലം എന്നിവർ സംസാരിച്ചു. ഡോ. സിന്ധു ബിനു അവതാരകയായി. സി അബ്‌ദുൾ ഹമീദ്, റഹ്‌മാൻ കാരയാട് എന്നിവർ ഉപഹാരം കൈമാറി. ഒ പി ഹബീബ് സ്വാഗതവും അബ്‌ദുൾ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.









0 comments