ദുബായിൽ ശബ്ദ റഡാർ നിരീക്ഷണം വ്യാപകം; ലംഘനങ്ങൾക്ക് കടുത്ത പിഴ

ദുബായ് : വാഹനങ്ങളിൽ നിന്ന് ഉണ്ടാകുന്ന അതിശബ്ദം നിയന്ത്രിക്കാൻ ദുബായ് പോലീസ് ശബ്ദ–ഡിറ്റക്ഷൻ റഡാറുകളുടെ ഉപയോഗം വിപുലീകരിച്ചു. അനാവശ്യ ഹോൺ, അതിശബ്ദ മ്യൂസിക് സിസ്റ്റം, ശബ്ദം ഉയർത്താൻ ഭേദഗതി ചെയ്ത എക്സോസ്റ്റ് സംവിധാനം എന്നിവ കണ്ടെത്തുകയാണ് റഡാറുകളുടെ ലക്ഷ്യം. റഡാർ ശബ്ദനിരപ്പ് അളന്ന് ഉറവിടം കണ്ടെത്തുകയും പരിധി ലംഘിച്ചാൽ ലംഘനം രേഖപ്പെടുത്തുകയും ചെയ്യും. ഘട്ടംഘട്ടമായി ദുബായിലെ വിവിധ ഭാഗങ്ങളിൽ ഇത് സ്ഥാപിക്കും.
അനാവശ്യ ഹോൺ/മ്യൂസിക്: 400 ദിർഹവും 4 ബ്ലാക്ക്പോയിന്റും. ഭേദഗതി ചെയ്ത ശബ്ദമുള്ള വാഹനം: 2,000 ദിർഹവും 12 ബ്ലാക്ക്പോയിന്റും. അനധികൃത ഭേദഗതിയുള്ള വാഹനം പിടിച്ചെടുക്കും; വിട്ടുതരാൻ 10,000 ദിർഹവും. 3 മാസത്തിനകം അടയ്ക്കാത്ത പക്ഷം വാഹനം ലേലത്തിന് വയ്ക്കും. വാഹനശബ്ദം കുട്ടികൾക്കും രോഗികൾക്കും മുതിർന്നവർക്കും സമ്മർദ്ദമുണ്ടാക്കുന്നതിനാൽ പൊതുസമാധാനം ഉറപ്പാക്കുന്നതിനാണ് ഈ നീക്കമെന്ന് പൊലീസ് വ്യക്തമാക്കി.









0 comments