ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഷാർജ: ഈ വർഷത്തെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, കഥ, കവിത തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. ഹരിത സാവിത്രിയുടെ "സിൻ" നോവൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. പ്രേമൻ ഇല്ലത്തിന്റെ "നഗരത്തിന്റെ മാനിഫെസ്റ്റോ", സദാശിവൻ അമ്പലമേടിന്റെ "ദേഹദണ്ഡം" എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. ചെറുകഥ വിഭാഗത്തിൽ അക്ബർ ആലിക്കരയുടെ "ചിലയ്ക്കാത്ത പല്ലി" ഒന്നാം സ്ഥാനം നേടി. വൈ എ സാജിതയുടെ "ആകാശ വെളിച്ചം" സാദിഖ് കാവിലിന്റെ "കല്ലുമ്മക്കായ" എന്നീ കൃതികൾക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. കമറുദ്ദീൻ ആമയത്തിന്റെ "100 ഗുളിക കവിതകൾ" എന്ന കൃതിക്ക് ഒന്നാം സ്ഥാനവും, അനൂപ് ചന്ദ്രൻറെ "69", യഹിയ മുഹമ്മദിന്റെ "നർസീസസ്" എന്നെ കൃതികൾക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും ലഭിച്ചു.
ഫെബ്രുവരി 22, 23 തീയതികളിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന സാംസ്കാരികം 25 സാഹിത്യോത്സവ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതി അംഗം പ്രൊഫസർ എം എം നാരായണൻ, പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണൻ, ഡോക്ടർ മാളവിക ബിന്നി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.









0 comments