എം ടി കാലത്തിന്റെ സുകൃതം പ്രകാശനം ചെയ്തു

എം ടി കാലത്തിന്റെ സുകൃതം ഡോ. കെ പി ഹുസൈൻ ഡോ. പി കെ പോക്കറിന് നൽകി പ്രകാശനം ചെയ്യുന്നു.
ഷാർജ: 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ചിരന്തന ബുക്സും, കോഴിക്കോട് ബുക് എൻ പ്രിന്റും സംയുക്തമായി പ്രസിദ്ധീകരിച്ച, "എം ടി കാലത്തിന്റെ സുകൃതം" എന്ന പുസ്തകം ഡോ. കെ പി ഹുസൈൻ, ഡോ.പി കെ പോക്കറിന് നൽകി പ്രകാശനം ചെയ്തു. ഡോ.ഉമർ തറമേൽ ആമ് പുസ്തകത്തിന്റെ എഡിറ്റർ. ചിരന്തന പബ്ളിക്കേഷൻ ചെയർമാൻ പുന്നക്കൻ മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇ കെ ദിനേശർ പുസ്തകപരിചയം നടത്തി. കെ എൽ ഗോപി, എം സി എ നാസർ, ഷീല പോൾ, ബഷീർ തിക്കോടി, അബ്ദു ശിവപുരം, പോൾ ജോസഫ്, എന്നിവർ സംസാരിച്ചു. വെള്ളിയോടൻ സ്വാഗതവും ബുക് എൻ പ്രിന്റ് ഡയറക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു.









0 comments