ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി സാസ്ഫുട്മ്പോൾ അക്കാദമി സലാല

സലാല: ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കി സാസ് ഫുട്മ്പോൾ അക്കാദമി സലാല. സോക്കർ വേൾഡ് അക്കാദമി സലാല സംഘടിപിച്ച മൂന്നാമത് സാസ് ചാമ്പ്യൻസ് ട്രോഫി 2025 വിജയകരാമായ പരിസമാപ്തി.
എപ്രിൽ 3, 4 തിയ്യതികളിൽ നടന്ന മത്സരത്തിൽ സാസ് ഫുട്ബോൾ അക്കാഡമി സലാല, സാസ് മസ്ക്കറ്റ് എന്നീ ഇന്ത്യൻ അക്കാഡമികൾക്കു പുറമെ ആറ് ഒമാനി അക്കാഡമികളും പങ്കെടുത്ത ടൂർണമെൻറിൽ മൂന്ന് വിഭാഗങ്ങളിലായി (U- 12,U - 15, U-17 ) 24 ടീമുകൾ പങ്കെടുത്തു. മൂന്നു വിഭാഗത്തിലും ഫൈനലിൽ ഇടം നേടിയ സാസ് ഫുട്ബോൾ അക്കാഡമിയുടെ പ്രകടനം അഭിനന്ദനാർഹമാണ് കാഴ്ചകാരെ ആവേശത്തിലാഴ്ത്തി. ഒമാനിലെ പ്രമുഖ ക്ലബുകളിലും, നാഷണൽ ടീമിലും U-15, 17 വിഭാഗത്തിൽ കളിച്ചിട്ടുള്ള നിരവധി കളിക്കാർ അണി നിരന്ന മത്സരത്തിൽ U - 12 വിഭാഗത്തിൽ അൽ കലാസ് അക്കാദമി ചാമ്പ്യൻമാർ ആയപ്പോൾ സാസ് ഫുട്ബോൾ അക്കാദമി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
U- 15 വിഭാഗത്തിൽ അൽ ദാരീസ് അക്കാദമി ചാമ്പ്യൻമാരായപ്പോൾ സാസ് ഫുട്ബോൾ അക്കാദമി വീണ്ടും രണ്ടാം സ്ഥാനം കരസ്ഥമക്കി.
U-17 വിഭാഗത്തിൽ ചാമ്പ്യൻമാരായി സാസ് ഫുട്ബോൾ അക്കാദമി ആധിപത്യം സ്ഥാപിച്ചപ്പോൾ ഷബാബ് അൽ ഖലാ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഡോ സയ്യദ് അലി അൽ ഗസ്സാനി ഉദ്ഘാടനം നിർവ്വഹിച്ചു, ദാസ് റീമ കാറ്ററിൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിണ്ടൻ്റ് സണ്ണി ജേക്കബ്, ആഡ്രിയ ഒറു (അനന്താര ജനറൽ മാനേജർ), മനു മാത്യൂ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
ദേവസ്യാ മാസ്റ്റർ എല്ലാവരേയും സ്വാഗതം ചെയ്തു. ചീഫ് ഗസ്റ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിണ്ടൻ്റ് രാഖേഷ് കുമാർ ജാ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ച് സംസാരിച്ചു.









0 comments