സർഗവേദി സലാല രചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

സലാല: സർഗവേദി സലാലയുടെ രചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ് സലാല മ്യൂസിക് ഹാളിൽവെച്ച് നടന്നു. കൺവീനർ സിനു കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത യുവ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ തുമ്രത്ത് പ്രസിഡന്റ് റസൽ മുഹമ്മദ്, മലയാളം മിഷൻ സെക്രട്ടറി ഡോ ഷാജി പി ശ്രീധർ, മലയാളം വിഭാഗം കൾച്ചർ സെക്രട്ടറി സജീബ് ജലാൽ, കേരള വിംഗ് കോ കൺവീനർ എ കെ പവിത്രൻ, ലോക കേരള സഭാഗം പവിത്രൻ കാരായി, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡോ വിപിൻ ദാസ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.
വിവിധ രചനാ മത്സരങ്ങളിൽ സുരയ്യ മുനവർ, ജമാൽ തീക്കുനി, സരിത ജയരാജ് എന്നിവർ ഒന്നാം സ്ഥാനവും ഹേമ്‌ലിൻ സെബാസ്റ്റിൻ, സുഹൈൽ ഫവാദ് എന്നിവർ രണ്ടാം സ്ഥാനവും ലിൻസൺ ഫ്രാൻസിസ്, ബിജു കല്ലീരാൻ, രേഷ്മ പ്രദീപ് എന്നിവർ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സമ്മാനങ്ങൾ നിസാർ ഇൽത്തുമിഷ് വിതരണം ചെയ്തു. പരിപാടിയുടെ ആരംഭത്തിൽ അലാന ഫിറോസ് കവിത ആലപിച്ചു. ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ സംഘഗാനം അവതരിപ്പിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങൾ പി ജി ഗോപകുമാർ, വി ആർ മനോജ്, അനൂപ് ശങ്കർ, ബി വി അനീഷ്, പ്രിയ അനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാസ്റ്റർ റിസൻ, ഹംന നിഷ്താർ, ഡോ സന്ധ്യ, സുബിന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സർഗവേദി എക്സിക്യൂട്ടീവ് മെമ്പർ എ പി കരുണൻ സ്വാഗതവും ട്രഷറർ ആഷിക് നന്ദിയും പറഞ്ഞു.









0 comments