സമദർശിനി ഓണാഘോഷവും, അക്കാദമിക് എക്സെല്ലെൻസ് അവാർഡും

ഷാർജ : സമദർശിനിയുടെ ഓണാഘോഷവും, സ്റ്റുഡന്റസ് അക്കാഡമിക് എക്സെല്ലെൻസ് അവാർഡ് 2025ഉം ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കോൺഫറൺന്‍സ് ഹാളിൽ നടന്നു. സമദർശിനി കൂടുംബങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ, ഡോ. അജിത് ശങ്കർ നൽകിയ മോട്ടിവേഷണൽ സ്‌പീച്, ജാസ്സ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേള എന്നിവ ഓണാഘോഷത്തോടനുബന്ധിച്ച് നടന്നു.
ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജനറൽ സെക്രട്ടറി പ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ എന്നിവർ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷൻ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, മുൻ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രസിഡന്റ് അനിൽ വാരിയർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വിനോദ് രാമചന്ദ്രൻ സ്വാഗതവും, ട്രഷറർ മൊയ്‌ദീൻ നന്ദിയും രേഖപെടുത്തി. കലാപരിപാടികൾക്ക് കോർഡിനേറ്റർ രഞ്ചേശ് രാജൻ, വനിതാ വിഭാഗം പ്രസിഡന്റ് ലത വാരിയർ, ജനറൽ സെക്രട്ടറി കവിത വിനോദ്, ട്രസറെർ രാജി ജെകബ് എന്നിവർ നേതൃത്വം നൽകി.









0 comments