വടംവലി മത്സരം: സലാല ട്രാവലേഴ്സ് ക്ലബ് ജേതാക്കൾ

സലാല: സലാല കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ സലാല ട്രാവലേഴ്സ് ക്ലബ്ബ് ജേതാക്കളായി. സലാല അൽ നസർ ക്ലബ്ബിലെ ഫാസ് അക്കാദമിയിൽ നടന്ന മത്സരത്തിൽ പത്തോളം ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ മഴവിൽ സലാല രണ്ടാം സ്ഥാനവും എൽസിസി സലാല മൂന്നാം സ്ഥാനവും നേടി.
സലാല കെഎംസിസി പ്രസിഡന്റ് വി പി അബ്ദുൽസലാം ഹാജി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കൗൺസിലർ ഏജൻറ് ഡോ കെ സനാതനൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡണ്ട് രാജേഷ് കുമാർ, ഇന്ത്യൻ സ്കൂൾ പ്രസിഡൻ്റ് ഡോ സയ്യിദ് അഹസാൻ ജമീൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു,
തൃശൂർ ജില്ലാ പ്രസിഡൻ്റ് സീതി കോയ തങ്ങൾ അധ്യക്ഷനായി. സലാല കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റ, ട്രഷറർ ഹുസൈൻ കാച്ചിലോടി വേൾഡ് കെഎംസിസി സെക്രട്ടറി ഷബീർ കാലടി, വനിതാ വിംഗ് സെക്രട്ടറി ഷസ്നാ നിസാർ എന്നിവർ സംസാരിച്ചു.
ജംഷാദ് ആനക്കയം, മുഹമ്മദ് കുട്ടി, അനീഷ്, സുബൈർ കോട്ടക്കൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് രാകേഷ് കുമാർ, ജോയൻ്റ് സെക്രട്ടറി രഞ്ജിത്ത് സിംഗ്, ഡോ അഫ്സൽ, ലൈഫ് ലൈൻ മാനേജർ റഷീദ്, കെഎ സിസി നേതാക്കളും നിർവ്വഹിച്ചു.
ആഷിഖ് ഇബ്രാഹിം സ്വാഗതവും അബ്ബാസ് നന്ദിയും പറഞ്ഞു.









0 comments