സ്നേഹസംഗമം 2025

സലാല: സലാല കെഎംസിസി സംഘടിപ്പിച്ച സ്നേഹ സംഗമം സലാലയിൽ നടന്നു. സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാമി അത്മദാസ് യമി, ഫാദർ ടിനു സക്കറിയ, നാസ്സർ ഫൈസി കൂടത്തായി തുടങ്ങിയവർ സംസാരിച്ചു.
സലാല കെ എം സി സി പ്രസിഡന്റ് വി പി അബ്ദുസ്സലാം ഹാജി അധ്യക്ഷനായി. ട്രഷറർ ഹുസൈൻ കാച്ചിലോടി, ചെയർമാൻ നാസർ പെരിങ്ങത്തൂർ,
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ എംബസി കോൺസുലർ എജൻ്റ് ഡോ കെ സനാതൻ, ബദർ അൽസമ എക്സിക്യൂട്ടീവ് ഡയറക്ടർ ഫിറാസതു ഹസ്സൻ, വേൾഡ് കെ എം സി സി സെക്രട്ടറി ഷബീർ കാലടി വനിതാ വിങ്ങ് ജനറൽ സെക്രട്ടറി ഷസ്നാ നിസാർ തുടങ്ങി വിവിധ മത രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. നൗഷാദ് ആറ്റുപുരവും മറ്റ് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടി നിയന്ത്രിച്ചു. സലാല കെ എം സി സി ജനറൽ സെക്രട്ടറി റഷീദ് കല്പറ്റ സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു.








0 comments