ദിനകരന് സാന്ത്വനമേകി സ്നേഹസ്പർശം കൂട്ടായ്മ

keli sneha sparsham
വെബ് ഡെസ്ക്

Published on Sep 10, 2025, 03:14 PM | 1 min read

റിയാദ്: പ്രവാസം അവസാനിപ്പിച്ച കൊല്ലം സ്വദേശി ദിനകരന് സാന്ത്വനമായി കേളി ‘സ്നേഹസ്പർശം’ പൊതുകൂട്ടായ്മ. 31 വർഷത്തോളം പ്രവാസ ജീവിതം നയിച്ച ദിനകരൻ അഞ്ച് വർഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രമേഹവും അനുബന്ധ അസുഖങ്ങളും മൂലം അടുത്തിടെ കാലിന്റെ വിരൽ മുറിച്ചു മാറ്റേണ്ടിവന്നു. പ്രവാസിയായിരിക്കുമ്പോൾ കേളി കലാസാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു.


പരവൂർ അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സേതുമാധവൻ സഹായധനം കൈമാറി. കേരള പ്രവാസി സംഘം ചാത്തന്നൂർ ഏരിയ പ്രസിഡന്റും കേളിയുടെ ആദ്യകാല പ്രവർത്തകനുമായ സന്തോഷ് മാനവം അധ്യക്ഷനായി. ചാത്തന്നൂർ കോർപ്പറേഷൻ കൗൺസിലർ ദസ്തകീർ എ, ശ്രീലാൽ, യാക്കൂബ്, വിജയകുമാര കുറുപ്പ്, വിനോദ്, സജീവ് എന്നിവർ പങ്കെടുത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Home