യുഎഇയിൽ മാർച്ച് ഒന്നിന് റമദാൻ ആരംഭിക്കും

ഷാർജ : മാർച്ച് ഒന്ന് ശനിയാഴ്ച മിക്ക മുസ്ലിം രാജ്യങ്ങളിലും റമദാൻ മാസത്തിന്റെ ആദ്യദിവസമായിരിക്കുമെന്ന് യു എ ഇ ഇന്റർനാഷണൽ ജ്യോതി ശാസ്ത്ര കേന്ദ്രം (ഐ എ സി) അറിയിച്ചു. ഫെബ്രുവരി 28 വെള്ളിയാഴ്ച മിക്ക ഇസ്ലാമിക രാജ്യങ്ങളും വിശുദ്ധ റമദാൻ മാസപ്പിറവി ആചരിക്കുമെന്നും ഐഎസി വ്യാഴാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചില ഭാഗങ്ങളിൽ ദൂരദർശിനിയിലൂടെ ചന്ദ്രക്കല ദൃശ്യമായേക്കാമെന്ന് കേന്ദ്രത്തിന്റെ ഡയറക്ടർ മുഹമ്മദ് ഷൗക്കത്ത് ഒദെ പറഞ്ഞു.








0 comments