പ്രൊഫ. ടി ശോഭീന്ദ്രന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

മനാമ : സാമൂഹിക പ്രതിബദ്ധതക്കും പഠ്യേതര വിഷയങ്ങളിലെ മികവിനും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഗുരുവായൂരപ്പന്‍ കോളേജ് അലുമിനി ബഹ്‌റൈന്‍ കോളേജ് മുന്‍ അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ ടി ശോഭീന്ദ്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് അവസാന വര്‍ഷ ബിഎ ചരിത്ര വിദ്യാര്‍ത്ഥിയും, കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം മുന്‍ സെക്രട്ടറിയുമായിരുന്ന എസ് അദ്വൈത് അര്‍ഹനായി. കഴിഞ്ഞ അധ്യയന വര്‍ഷം കോളേജ് ക്യാമ്പസ്സില്‍ നടപ്പാക്കിയ മാലിന്യ സംസ്‌കരണ പദ്ധതിക്ക് നല്‍കിയ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പ്രത്യേകം രൂപകല്‍പന ചെയ്ത ശില്പവും 10,000 രൂപ ക്യാഷ് അവാര്‍ഡുമടങ്ങുന്ന പുരസ്‌കാരം ബുധനാഴ്ച നടക്കുന്ന കോളേജ് ഡേ ചടങ്ങില്‍ കൈമാറുമെന്ന് ബഹ്‌റൈന്‍ അലുമിനി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അലുമിനിയുടെ ഭാഗമാവാനും +973 3435 3639 / +973 3430 4560 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.








0 comments