പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം

prathibha malayalam

ബഹ്‌റൈന്‍ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സിവി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Jun 10, 2025, 05:05 PM | 1 min read

മനാമ: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഹ്‌റൈന്‍ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള പുതിയ അധ്യയന വര്‍ഷത്തേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രതിഭ ഹാളില്‍ നടന്ന പ്രവേശനോത്സവം പ്രതിഭ രക്ഷാധികാരി സമിതി അംഗം സിവി നാരായണന്‍ ഉദ്ഘാടനം ചെയ്തു.


ബഹ്‌റൈന്‍ കേരളീയ സമാജം പാഠശാല പ്രധാനാധ്യാപകന്‍ ബിജു എം സതീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം സുബൈര്‍ കണ്ണൂര്‍, പ്രതിഭ പാഠശാല പ്രധാനാധ്യാപകന്‍ സുരേന്ദ്രന്‍ വികെ തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രകമ്മറ്റി അംഗം പ്രദീപ് പതേരി അധ്യക്ഷനായി. പാഠശാല കമ്മറ്റി ജോയിന്റ് കണ്‍വീനര്‍മാരായ സൗമ്യ പ്രദീപന്‍ സ്വാഗതവും ജയരാജ് വെള്ളിനേഴി നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാഠശാലയിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.


പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ക്‌ളാസുകള്‍ ഉടനെ ആരംഭിക്കുമെന്നും മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് പാഠശാലയില്‍ ചേരാമെന്നും ഭാരവാഹികള്‍ അറിയിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 7.30 മുതല്‍ രാത്രി ഒന്‍പത് വരെ പ്രതിഭയുടെ മനാമ, റിഫ സെന്ററുകളിലാണ് ക്ലാസുകള്‍ നടക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home