പ്രതിഭ 'ദിശ 2025'ന് സമാപനം

മനാമ: ബഹ്‌റൈന്‍ പ്രതിഭ മനാമ മേഖല സംഘടിപ്പിച്ച സാംസ്‌കാരികോത്സവം 'ദിശ 2025'ന് വര്‍ണ്ണാഭമായ സമാപനം. ബാന്‍ സാങ് തായ് ഹാളില്‍ സമാപന പരിപാടി പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭാ അംഗവുമായ സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. റാഫി കല്ലിങ്കല്‍ അധ്യക്ഷനായി. പി ശ്രീജിത്ത്, മിജോഷ് മൊറാഴ, ബിനു മണ്ണില്‍, സിവി നാരായണന്‍, എന്‍കെ വീരമണി, എന്‍വി ലിവിന്‍ കുമാര്‍, ദീപ്തി രാജേഷ് എന്നിവര്‍ സംസാരിച്ചു. നിരന്‍ സുബ്രഹ്മണ്യന്‍ സ്വാഗതവും മനോജ് പോള്‍ നന്ദിയും പറഞ്ഞു.
അവതരണ ഗാനവും നൃത്ത പരിപാടികളും യുദ്ധത്തിനെതിരെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സാമൂഹ്യ നാടകവും അരങ്ങേറി. തുടര്‍ന്ന് മെന്റലിസ്റ്റ് അശ്വത് സജിത്ത് അവതരിപ്പിച്ച മെന്റലിസം പരിപാടി കാണികളുടെ പ്രശംസപിടിച്ചു പറ്റി.
ഗായിക രശ്മി സതീഷ് അവതരിപ്പിച്ച ഗാനങ്ങള്‍ക്ക് ശേഷം സഹൃദയ നാടന്‍ പാട്ട് സംഘത്തിന്റെ നാടന്‍ പാട്ടുകളോടെ 'ദിശ 2025' ഗ്രാന്‍ഡ് ഫിനാലെക്ക് തിരശീല വീണു.
മനാമ മേഖലയിലെ എട്ട് യൂണിറ്റുകളിലെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ചിലങ്ക, ലയം, മുദ്ര, താളം എന്നിങ്ങനെ നാല് ഗ്രൂപ്പുകളാക്കി അംഗങ്ങളെ തിരിച്ച് നടന്ന സാംസ്‌കാരികോത്സവം 84 ദിവസം നീണ്ടുനിന്നു. ദിശയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയും വിജയിപ്പിക്കാന്‍ സഹകരിക്കുകയും ചെയ്ത മുഴുവന്‍ മുഴുവന്‍ പേര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ എന്‍കെ വീരമണിയും കണ്‍വീനര്‍ മനോജ് പോളും അറിയിച്ചു.
0 comments