പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ

കുവൈത്ത് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്ക്) ഇഫ്താർ സംഗമം ദജീജ് മെട്രോ ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് രാജേഷ് പരിയാരത്ത് ഉദ്ഘാടനം ചെയ്തു. ഫൈസൽ മഞ്ചേരി ഇഫ്താർ സന്ദേശം നൽകി.
പല്പക് ജോയിന്റ് സെക്രട്ടറി സി.പി. ബിജു, ഉപദേശക സമിതി അംഗം സക്കീർ പുതുനഗരം, സംഘടന പ്രതിനിധികളായ മാർട്ടിൻ മാത്യു, ബാബുജി ബത്തേരി, സുധീർ മേനോൻ, ഷൈജിത്ത്, ജിതിൻ ജോസ്, മധു വെട്ടിയാർ, എം.എ. നിസാം, നിജിൻ ബേബി, വർഗീസ് പോൾ, ജിനേഷ് ജോസ്, ശ്രീനിവാസൻ എന്നിവർ ആശംസ അർപ്പിച്ചു. പ്രോഗ്രാം കൺവീനറും പൽപക് സാമൂഹ്യ വിഭാഗം സെക്രട്ടറിയുമായ ജിജു മാത്യു സ്വാഗതവും ട്രഷറർ മനോജ് പരിയാനി നന്ദിയും പറഞ്ഞു.









0 comments