ഓർമ കലോത്സവം സമാപിച്ചു

ദുബായ് : ദുബായ് ഓർമ സംഘടിപ്പിച്ച കലോത്സവം ‘ഇശൽ നിലാവ് സമാപിച്ചു. ഔദ് മെഹ്‌തയിലെ ജെം പ്രൈവറ്റ് സ്‌കൂളിൽ നടന്ന ഇന്റർസോൺ കലോത്സവത്തിൽ അഞ്ച് മേഖലയിൽനിന്ന് 400ൽ അധികം കലാകാരൻമാർ പങ്കെടുത്തു. 151 പോയിന്റുമായി ഖ്വിസൈസ് മേഖല ഓവറോൾ കിരീടം കരസ്ഥമാക്കി. 115 പോയിന്റ് നേടിയ ബർദുബായ് മേഖലയ്ക്കാണ് രണ്ടാം സ്ഥാനം.
സമാപന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു. എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ മുഖ്യാതിഥിയായി. ഓർമ പ്രസിഡന്റ് ശിഹാബ് പെരിങ്ങോട് അധ്യക്ഷനായി. റഷീദ് മട്ടന്നൂർ, ചെയർമാൻ കെ വി സജീവൻ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ട്രഷറർ അബ്‍ദുൾ അഷ്‌റഫ്, വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി, ജോയിന്റ് ട്രഷറർ ധനേഷ്, പരസ്യ കമ്മിറ്റി കൺവീനർ സുഭാഷ് ഭരതൻ എന്നിവർ സംസാരിച്ചു. ഓർമ അംഗം പ്രദീപിന്റെ വിയോഗത്തിലുള്ള അനുശോചന സന്ദേശം സെക്രട്ടറി ഇർഫാൻ അവതരിപ്പിച്ചു. ജനറൽ കൺവീനർ സുനിൽ ആറാട്ടുകടവ് സ്വാഗതവും സെക്രട്ടറി ജിജിത അനിൽകുമാർ നന്ദിയും പറഞ്ഞു.









0 comments