നോർക്ക കെയർ രജിസ്ട്രേഷൻ കാമ്പയിൻ

oRMA DUBAI NORKA CARE CAMP SAMATHA
വെബ് ഡെസ്ക്

Published on Oct 28, 2025, 03:15 PM | 1 min read

ദുബായ് : ഓർമ ദുബായുടെ നേതൃത്വത്തിൽ നോർക്ക കെയർ രജിസ്ട്രേഷൻ കാമ്പയിൻ സംഘടിപ്പിച്ചു.

സമത കുന്നംകുളം കൂട്ടയ്മ സംഘടിപ്പിച്ച മ്യൂസിക്കൽ നൈറ്റ് 2025 പരിപാടിയുടെ നഗറിലായിരുന്നു കാമ്പയിൻ.


നിരവധി അംഗങ്ങൾ നോർക്ക കെയർ ഇൻഷുറൻസ് ചേരുന്നതിനും നോർക്ക തിരിച്ചറിയൽ കാർഡ് എടുക്കുന്നതിനും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിനുമായി കാമ്പയിനിൽ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ നോർക്ക ഹെൽപ്പ് സ്റ്റാളിൽ നൂറുകണക്കിന് ആളുകൾ സന്ദർശിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.


ഓർമ നോർക്ക ഹെൽപ്പ് ഡെസ്ക് അംഗങ്ങളായ ബിജു വാസുദേവൻ, ഹരിത, ധനേഷ്, ഉമേഷ് ചന്ദ്രബാബു, സുബ്രഹ്മണ്യൻ, സനൂപ്, ശ്രീലാൽ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നോർക്ക ക്ഷേമനിധി ഹെൽപ്പ് ഡെസ്ക്.



deshabhimani section

Related News

View More
0 comments
Sort by

Home