ഓർമ ദുബായ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബായ്: ഓർമ ദുബായ് ഡി ഐ പി യിലെ അൽ നിബ്രാസ് സ്കൂളിലെ കോർട്ടിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് ഉത്സാഹഭരിതമായ മത്സരങ്ങൾക്കും ആവേശഭരിതമായ പങ്കാളിത്തത്തിനും വേദി ആയി. ഓർമയുടെ അഞ്ച് മേഖലകളിൽ നിന്നുമുള്ള 152 ടീമുകൾ മാറ്റുരച്ച ടൂർണമെന്റ്, പ്രവാസി കായിക രംഗത്തെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായി മാറി.
കേരള ആരോഗ്യ–ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്, രാജ്യസഭാംഗം വി ശിവദാസൻ, പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. കായികം മനസിന്റെ ഉല്ലാസവും സമൂഹത്തിന്റെ ഐക്യത്തിന്റെയും മുന്നേറ്റത്തിന്റെയും അടയാളവുമാണ് എന്നും പ്രവാസി ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ഈ തരത്തിലുള്ള കായികവേദികൾ മനുഷ്യബന്ധങ്ങൾ ഉണർത്തുന്നു എന്നും വീണാ ജോർജ് പരിപാടികൾക്ക് ആശംസകൾ നേർന്ന് അഭിപ്രായപെട്ടു.
ഓർമ കേന്ദ്ര കായികവിഭാഗം നേതൃത്വം കൊടുത്ത ടൂർണമന്റിൽ സംഘാടക സമിതി ചെയർമാൻ ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ഷിജുബഷീർ, പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട്, സെൻട്രൽ സ്പോർട്സ് കൺവീനർ രാജേഷ്, സെക്രട്ടറി ജിജിത, സംഘാടക സമിതി വൈസ് ചെയർപേഴ്സൺ നസീമ അൻവർ, വനിതാ വിഭാഗം കൺവീനർ കാവ്യ, ജോയിന്റ് കൺവീനർ ജിസ്മി എന്നിവർചേർന്ന് തുടക്കം കുറിച്ചു. വനിതകളും കുട്ടികളും അടക്കം നിരവധി പേർ മാറ്റുരച്ചു .
മത്സരത്തിൽ വിജയിച്ച ടീമുകൾ
പുരുഷ വിഭാഗം ഫലങ്ങൾ
വിജയികൾ: ആസിഫ് - അവിനാഷ് - അൽ ഖൂസ്
ഫസ്റ്റ് റണ്ണറപ്പ്: നജ്മുദ്ദീൻ - സബീർ മുഹമ്മദ് - കുസൈസ്
സെക്കൻഡ് റണ്ണറപ്പ്: ഫെബി - ഭുവനേന്ദ്ര - ജബൽ അലി
വനിതാ വിഭാഗം ഫലങ്ങൾ
വിജയികൾ: ശ്യാമ - സുമി - ദൈറ
ഫസ്റ്റ് റണ്ണറപ്പ്: ഹരിത - ശ്വേത - ബുർദുബൈ
സെക്കൻഡ് റണ്ണറപ്പ്: ശ്രീലക്ഷ്മി - അനുശ്രീ- അൽ ഖൂസ്
പെൺകുട്ടികൾ ഫലങ്ങൾ
വിജയികൾ: ഹായ മരിയം -ഹെസ്സ ആയിഷ - ഖിസൈസ്
ഫസ്റ്റ് റണ്ണറപ്പ്: നസ്രിൻ നജ്മുദ്ദീൻ - നൗറിൻ നജ്മുദ്ദീൻ - ഖിസൈസ്
സെക്കൻഡ് റണ്ണറപ്പ്: മാളവിക മനോജ് - ആലിഷ ഷാജഹാൻ - ഖിസൈസ്
ആൺകുട്ടികൾ ഫലങ്ങൾ
വിജയികൾ: സയന്ത് - അഫ്താബ് - ദൈറ
ഫസ്റ്റ്റണ്ണറപ്പ്: ഹംദാൻ ഷാജഹാൻ - ഹംദാൻ അനീഷ് - ഖിസൈസ്









0 comments