പ്രദീപ് പരിയക്കാട് കുടുംബസഹായം കൈമാറി

pradeep orma
വെബ് ഡെസ്ക്

Published on Aug 01, 2025, 12:45 PM | 1 min read

ദുബായ് : ഓർമ അംഗമായിരിക്കെ മരണപ്പെട്ട പാലക്കാട് ശ്രീകൃഷ്ണപുരം പ്രദീപ് പരിയക്കാടിന്റെ കുടുംബസഹായം ഒറ്റപ്പാലം എം എൽ എ അഡ്വ പ്രേംകുമാർ കുടുംബത്തിന് കൈമാറി. ദുബായ് ഡി ഐ പി യിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് പ്രദീപ് അസുഖബാധിതനായത്. ഒറ്റപ്പാലം എം എൽ എ പ്രേംകുമാർ , സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി ജയദേവൻ, ഓർമ വൈസ് പ്രസിഡൻ്റ് നൗഫൽ പട്ടാമ്പി, ട്രഷറർ അബ്ദുൽ അഷ്റഫ്, ഡി ഐ പി യൂണിറ്റ് മുൻ സെക്രട്ടറി ജോജു, സാഹിത്യ വിഭാഗം അംഗം ജിൽന ജന്നത്, അമീർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home