കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം
കോടതി വ്യവഹാരങ്ങൾക്ക് ഓൺലൈൻ സംവിധാനം വേണം

റിയാദ്: പ്രവാസി ഇന്ത്യൻ സമൂഹത്തിന് കോടതി വ്യവഹാരങ്ങൾക്ക് ഓൺലൈൻ സംവിധാനം ഒരുക്കണമെന്ന് കേളി ഉമ്മുൽഹമാം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഹ്രസ്വമായ ഇടവേളയിൽ നാട്ടിലെത്തുന്ന പ്രവാസികൾ യാദൃശ്ചികമായി അകപ്പെടുന്ന കേസിലും തുടർന്നുണ്ടാകുന്ന കോടതി വ്യവഹാരങ്ങളിലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. കേസിന് ലഭിക്കുന്ന ദിവസം എതിർ ഭാഗം ഹാജരാകാതിരിക്കുന്നപക്ഷം സമയനഷ്ടവും സാമ്പത്തിക നഷ്‌ടവും നേരിടേണ്ടിവരുന്നു. ഇതിനെല്ലാമുള്ള പരിഹാരമെന്ന നിലയിൽ ലോകത്തെ പല രാജ്യങ്ങളിലും നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ഓൺലൈൻ സംവിധാനം, ഇന്ത്യയിലും നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ഗോപി താൽക്കാലിക അധ്യക്ഷനായി. ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി സുരേഷ് സാമ്പത്തിക റിപ്പോർട്ടും കേളി സെക്രട്ടറിയറ്റ് അംഗം സുനിൽ സുകുമാരൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ആറ് യൂണിറ്റുകളെ പ്രതിനിധീകരിച്ച് 12 പേർ ചർച്ചയിൽ പങ്കെടുത്തു. ബിജു ഗോപി, ചന്ദ്രചൂഡൻ, അനിൽ കുമാർ എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. ഷാജു ഭാസ്‌കർ, സുധിൻ കുമാർ, നസീർ, ജയരാജ്, അബ്ദുൾ കലാം, പാർഥൻ, അബ്ദുൾ സലാം, നസീർ, വിപീഷ്, ഷിഹാബുദ്ദീൻ, ബെന്യാമിൻ, മൻസൂർ എന്നിവർ വിവിധ സബ്കമ്മിറ്റിയിൽ പ്രവർത്തിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാഖ്, ബിജി തോമസ്, നസീർ മുള്ളൂർക്കര, പ്രദീപ് ആറ്റിങ്ങൽ, മധു പട്ടാമ്പി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജു പെരുവയൽ എന്നിവർ സംസാരിച്ചു. ഷിഹാബുദ്ദീൻ കുഞ്ചീസ് ക്രഡൻഷ്യൽ റിപ്പോർട്ടും മൻസൂർ, അബ്ദുൾ സലാം, അൻസാർ, സന്തോഷ് കുമാർ, മോഹനൻ മാധവൻ, കമ്മൂ സലിം, മുഹമ്മദ് റാഫി എന്നിവർ പ്രമേയങ്ങളും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ വിപീഷ് സ്വാഗതവും നൗഫൽ സിദ്ദീഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ബിജു ഗോപി (പ്രസിഡന്റ്), നൗഫൽ സിദ്ദിഖ് (സെക്രട്ടറി), പി സുരേഷ് (ട്രഷറർ), എം പി ജയരാജൻ, അബ്‌ദുൾ സലാം (വൈസ് പ്രസിഡന്റ്), അബ്‌ദുൾ കലാം, കരീം അമ്പലപ്പാറ (ജോയിന്റ് സെക്രട്ടറി), വിപീഷ് രാജൻ (ജോയിന്റ് ട്രഷറർ). ഒ അനിൽ, എം പി അഷ്റഫ്, സന്തോഷ് കുമാർ, ജാഫർ സാദിഖ്, അക്ബർ അലി, എം നസീർ, എൻ കെ ജയൻ, ഷാജി തൊടിയൂർ, മനു പത്തനംതിട്ട (കമ്മിറ്റി അംഗങ്ങൾ).









0 comments