ഹ്രസ്വ ചിത്രങ്ങൾക്ക് 10 ലക്ഷം ഡോളർ സമ്മാനം

ഷാർജ: ഹ്രസ്വ ചിത്രങ്ങൾക്ക് 10 ലക്ഷം ഡോളർ സമ്മാനം പ്രഖ്യാപിച്ച് യു എ ഇ മീഡിയ ഓഫീസ്. നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിച്ച്, സമൂഹമാധ്യമങ്ങളായ ടിക് ടോക് സ്നാപ്പ് ചാറ്റ് തുടങ്ങിയ പ്ലാറ്റുഫോമുകളുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. എ ഐ പ്ലാറ്റ്ഫോമായ ഗൂഗിൾ ജെമിനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന, ഹ്രസ്വ ചിത്രങ്ങൾക്കുള്ള പുരസ്കാരത്തിനായി സർഗാത്മകത, റിയാലിറ്റി, മാനുഷിക മൂല്യങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന പ്രമേയങ്ങളടങ്ങിയ ചിത്രങ്ങളായിരിക്കും പരിഗണിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ചിത്രങ്ങൾ 'ഒരു ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് 2026' ഉച്ചകോടിയിൽ പ്രദർശിപ്പിക്കും.
യുഎഇ ക്യാബിനറ്റ് മന്ത്രി മുഹമ്മദ് അൽ ഗർഗാവിയാണ് പ്രഖ്യാപനം നടത്തിയത്. സർഗാത്മകതയും നിർമിത ബുദ്ധിയും ഒത്തുചേരുമ്പോൾ കൈവരിക്കാൻ സാധിക്കുന്നതെന്ത് എന്ന് കണ്ടെത്താനുള്ള ആദ്യ ചുവടുവെപ്പാണ് ഇത് എന്ന് അധികൃതർ വ്യക്തമാക്കി. 2026 ജനുവരി 9 മുതൽ 11 വരെയാണ് ഉച്ചകോടി നടക്കുക. നാന്നൂറിൽപരം പ്രഭാഷകർ ഉച്ചകോടിയിൽ പങ്കെടുക്കും. പുരസ്കാരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു.









0 comments