ആർപ്പോ 2025 ഓണാഘോഷം സംഘടിപ്പിച്ച് കേളി ഒലയ്യ ഏരിയ

arppo 2025 onam
വെബ് ഡെസ്ക്

Published on Nov 19, 2025, 11:46 AM | 2 min read

റിയാദ് : കേളി കലാസാംസ്കാരിക വേദി ഒലയ്യ ഏരിയയുടെ നേതൃത്വത്തിൽ "ആർപ്പോ 2025'' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. എക്സിറ്റ് 18 ലെ അൽ മഹാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മാവേലിയും പൂക്കളവും ശിങ്കാരി മേളവും തിരുവാതിരയും കലാഭവന്‍ നസീബിന്‍റെ സ്റ്റാൻഡ് അപ്പ്‌ കോമഡിയും റിയാദ് കിതാബ് ബാന്‍ഡിന്‍റെ ഗാനമേളയും ഡിജെ റോബിന്‍ അവതരിപിച്ച ഡി ജെ നൈറ്റും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണ സദ്യയും കേളി അംഗങ്ങളുടേയും കുട്ടികളുടേയും കുടുംബവേദി അംഗങ്ങളുടേയും വിവിധ കലാ കായിക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി.


കേളിയുടെ ഒലയ്യ ഏരിയാ കമ്മറ്റി രൂപീകരണത്തിന് ശേഷം ആദ്യമായി നടന്ന ഓണാഘോഷത്തിൽ കേളി അംഗങ്ങളും റിയാദിലെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളി സമൂഹവും കുടുംബങ്ങളും പങ്കെടുത്തു. ഏരിയ പ്രസിഡൻ്റ് റിയാസ് പള്ളാട്ട് അധ്യക്ഷനായ സാംസ്കാരിക സദസ് കവയത്രി ഷിംന സീനത്ത് ഉദ്‌ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പുഷ്പരാജ്, കേളി മുഖ്യ രക്ഷാധികാരി കെപിഎം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്‌ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ടിജെ, രക്ഷാധികാരി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ഒലയ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ് പരിയാട്ട്, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനർ നസീർ മുള്ളൂർക്കര, കുടുംബ വേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, ആർപ്പോ 2025 മുഖ്യ പ്രായോജകരായ ബോളിവുഡ് റെസ്റ്റോറന്റ് പ്രധിനിധി റസാക്ക് എന്നിവർ സംസാരിച്ചു. ബോളിവുഡ് പ്രതിനിധിക്കുള്ള ഉപഹാരം കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് നൽകി. കായിക പരിപാടിയിലെ വിജയികൾക്കും, പങ്കെടുത്തവർക്കും സമ്മാനങ്ങളും ഉപഹാരങ്ങളും ഒലയ രക്ഷാധികാരി സമിതി അംഗങ്ങളും ഏരിയാ കമ്മിറ്റി അംഗങ്ങളും, സംഘാടക സമിതി അംഗങ്ങളും യഥാക്രമം കൈമാറി. കായിക മത്സരങ്ങൾക്ക് ഷമീം മേലേതിലും, കലാപരിപാടികൾക്ക് തഷിൻ ഹനീഫയും നേതൃത്വം നൽകി. ഏരിയാ ആക്ടിംഗ് സെക്രട്ടറി മുരളി കൃഷ്ണൻ സ്വാഗതവും, സംഘാടക സമതി കണ്‍വിനർ ലബീബ് മഞ്ചേരി നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home