പ്രായമൊക്കെ വെറും നമ്പറല്ലേ? 15,000 അടി ഉയരത്തിൽ സ്കൈഡൈവിംഗ് ചെയ്ത് 80കാരൻ

ഹരിയാന: പ്രായമായ വ്യക്തികൾ അതി സാഹസമായ പ്രവർത്തികൾ ചെയ്യുന്നത് സമൂഹത്തിന് എന്നും കൗതുകമാണ്. എന്നാൽ അത്തരത്തിൽ ഒരു വാർത്തയാണ് ഹരിയാനയിൽ നിന്നും പുറത്ത് വരുന്നത്. ഹരിയാനയിൽ നിന്നുള്ള 80 വയസുകാരന്‍ 15,000 അടി ഉയരത്തിൽ നിന്നും സ്കൈഡൈവിംഗ് നടത്തിയാണ് സോഷ്യൽ മീഡിയയിൽ കയ്യടി വാങ്ങിക്കുന്നത്.
ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ അപ്പൂപ്പൻ, ചെറുമകൻ അങ്കിതിനൊപ്പം ചാട്ടത്തിന് തയ്യാറെടുക്കുന്നതായി കാണാം. അങ്കിത് മിക്കവാറും തന്റെ മുത്തച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്.
എയർക്രാഫ്റ്റിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു: "ഞങ്ങൾ ഹരിയാനയിൽ നിന്നുള്ളവരാണ്, ഞങ്ങൾക്ക് ഭയമില്ല!. പ്രായമായി എന്ന കാരണത്താൻ ഒന്നും ചെയ്യാതെ മടി പിടിച്ചിരിക്കുന്ന ആളുകൾക്ക് ഈ ഹരിയാനക്കാരൻ വലിയ പ്രചോദനമാണ്. മുത്തച്ഛന്റെ ധൈര്യം അപാരമാണെന്നാണ് ആളുകൾ കമന്റായി രേഖപ്പെടുത്തുന്നത്. ഈ പ്രായത്തിലും ചുറുചുറുക്കോടെ സാഹസിക പ്രവർത്തനത്തിൽ ഇറങ്ങിത്തിരിച്ച ഹരിയാനക്കാരൻ അപ്പൂപ്പനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.









0 comments