ഇൻഡോ - അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ ഏഴാം വാർഷികവും എക്സലൻസ് അവാർഡ് ദാനവും

indo arab confederation
വെബ് ഡെസ്ക്

Published on Nov 19, 2025, 01:17 PM | 1 min read

കുവൈത്ത് സിറ്റി: ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ (ഐഎസിസികെ) കുവൈത്ത് ചാപ്റ്ററിന്റെ ഏഴാമത് വാർഷികവും പ്രവാസി എക്സലൻസ് അവാർഡ് ദാനവും കോസ്റ്റ ഡെൽസോൾ ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോകകേരളസഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡന്റുമായ ബാബു ഫ്രാൻസിസ് അധ്യക്ഷനായി. സംവിധായകൻ ബ്ലെസിയും ഐഎസിസികെ രക്ഷാധികാരിയും കുവൈത്തിലെ സ്‌പെഷ്യൽ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്‌ലിയും വിശിഷ്ടാതിഥികളായി. സംഘടനയുടെ പ്രവർത്തനങ്ങൾ സെക്രട്ടറി ജീവ്സ് എരിഞ്ചേരി വിശദീകരിച്ചു.


വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച അഫ്സൽ ഖാൻ മേപ്പത്തൂർ, അബ്ദുൽ അസീസ് മാട്ടുവയൽ, ചെറുവത്തേരി മാണി പ്രമോദ്, ഡോ. എബ്രഹാം തോമസ്, മഹസർ എ റഹീം എന്നിവരെ പ്രവാസി എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. അവാർഡുകൾ മന്ത്രി എ കെ ശശീന്ദ്രൻ സമ്മാനിച്ചു. പ്രശംസാപത്രങ്ങൾ സംവിധായകൻ ബ്ലെസി കൈമാറി.


കുവൈത്ത് അഭിഭാഷകൻ ഡോ. തലാൽ താക്കി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സുസോവ്ന സുജിത്ത് നായർ എന്നിവരും ആശംസകൾ അറിയിച്ചു. സുഡാനീസ് അംബാസഡറുടെ പങ്കാളി സൗസൻ, കുവൈത്ത് സാമൂഹിക പ്രവർത്തക ഹുവൈത അൽ ജീലാനി ഉൾപ്പെടെ നിരവധി അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പ്രിൻസ് കൊല്ലപ്പിള്ളിൽ, അരുൾരാജ് കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഷൈജിത്ത് കെ സ്വാഗതവും ട്രഷറർ ബിജു സ്റ്റീഫൻ നന്ദിയും പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

Home