റിലീസ് ചെയ്ത് രണ്ട് ദിവസം: യൂട്യൂബിൽ പത്ത് ലക്ഷം കാഴ്ചക്കാരുമായി രഞ്ജിത്ത് ചിത്രം 'ആരോ'

കൊച്ചി: ശ്യാമപ്രസാദിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ‘ആരോ’ ഹ്രസ്വചിത്രത്തിന് വൻ സ്വീകാര്യത. രണ്ട് ദിവസം കൊണ്ട് പത്ത് ലക്ഷം കാഴ്ചക്കാരെയാണ് ചിത്രം സ്വന്തമാക്കിയത്. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹ്രസ്വചിത്രമെന്ന പ്രത്യേകതയുണ്ട്. ചിത്രത്തില്‍ അസീസ് നെടുമങ്ങാടും അഭിനയിക്കുന്നു. 21 മിനിറ്റാണ് ദൈർഘ്യം.
മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ക്യാപിറ്റോൾ തിയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം 'ആരോ'യിലൂടെ രഞ്ജിത്ത് വീണ്ടും സംവിധാന വേഷത്തിൽ എത്തിയ 'ആരോ'യുടെ കഥയും സംഭാഷണവും വി ആർ സുധീഷിന്റേതാണ്. ദേശീയ, രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും.
പശ്ചാത്തല സംഗീതം- ബിജിബാൽ. ആർട്-സന്തോഷ് രാമൻ. എഡിറ്റിങ്- രതിൻ രാധാകൃഷ്ണൻ. കോസ്റ്റ്യൂം- സമീറ സനീഷ്. മേക്കപ്പ്- രഞ്ജിത്ത് അമ്പാടി.









0 comments