ഇനി ആക്ഷൻ കാലം; റിലീസിനൊരുങ്ങി 'സിസു: റോഡ് ടു റിവഞ്ച്'

2022ൽ പുറത്തിറങ്ങിയ ഹിറ്റ് ആക്ഷൻ റിവഞ്ച് ചിത്രം സിസുവിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. നവംബർ 21ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും. ആറ്റമി കോർപ്പി എന്ന പട്ടാളക്കാരന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥ പറഞ്ഞ സിസു ആദ്യഭാഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൽമാരി ഹെലാൻഡറാണ് സംവിധാനം. ഫിൻലൻഡും നാസി ജർമനിയും തമ്മിൽ നടന്ന ലാപ്‍ലാൻഡ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ഒന്നാം ഭാഗത്തിനു ശേഷം കൂടുതൽ ആക്ഷനും മറ്റൊരു കഥയുമായാണ് സിസു 2 എത്തുന്നത്. ജോർമ തോമ്മിലയാണ് ആറ്റമി കോർപ്പായി എത്തുന്നത്.
ലോകമെമ്പാടും ആകെ 14.3 മില്യൺ ഡോളറാണ് ചിത്രം നേടിയത്. സബ്സീറോ ഫിലിം എന്റർടൈൻമെന്റിനു വേണ്ടി പെട്രി ജോകിരാന്തയും ഗുഡ് ചാവോസിനും വേണ്ടി മൈക്ക് ഗുഡ്രിഡ്ജും ചേർന്നാണ് സിസു 2 നിർമിക്കുന്നത്. എസ്റ്റോണിയയിലാണ് സിസു 2 ചിത്രീകരണം പൂർത്തിയാക്കിയത്. സെപ്തംബർ 21ന് ഫന്റാസ്റ്റിക് ഫെസ്റ്റിൽ ചിത്രം പ്രദർശിപ്പിച്ചു. ഫിൻലൻഡിൽ ഒക്ടോബർ 22ന് എസ്എഫ് ഫിലിം ഫിൻലാൻഡ് ചിത്രം റിലീസ് ചെയ്തു.









0 comments