പേടിപ്പിച്ചും വിറപ്പിച്ചും 100 കോടി ക്ലബ്ബിലേക്ക് ഒരു എൻട്രി; ഡീയസ് ഈറെ കളക്ഷൻ പുറത്ത്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ 100 കോടി ക്ലബ്ബിലേക്ക്. റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും നല്ല തിരക്കിലാണ് പ്രദർശനം തുടരുന്നത്.
18 ദിവസങ്ങൾ പിന്നിട്ടപ്പോൾ 80.10 കോടിയാണ് ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് 36.30 കോടി നേടിയ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 10.80 കോടിയും വാരിക്കൂട്ടി. 33 കോടിയാണ് സിനിമയുടെ ഓവർസീസ് മാർക്കറ്റ് കളക്ഷൻ.
സൈക്കോളജിക്കൽ ഹൊറർ ജോണറിലിറങ്ങിയ ചിത്രം ശരിക്കും ഞെട്ടിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.ചിത്രത്തിൽ രോഹൻ എന്ന കഥാപാത്രത്തെയാണ് പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നരീതിയിലാണ് ചിത്രത്തിന്റെ മേക്കിങ് എന്ന് ട്രെയിലറിൽ തന്നെ സൂചനകളുണ്ടായിരുന്നു.
അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പമോ, ഒരു പടി മുകളിലോ പ്രേക്ഷകരെ ആകർഷിച്ചത് സിനിമയുടെ മ്യൂസിക് തന്നെ എന്നതിൽ തർക്കമില്ല. സീനുകൾക്കിണങ്ങിയ തരത്തിൽ സംഗീതത്തെ ലയിപ്പിച്ചിട്ടുണ്ട്. ചില നേരങ്ങളിൽ നിശബ്ദത പോലും ഭീകരത സൃഷ്ടിച്ചുവെന്നാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
ഷെഹ്‌നാദ് ജലാലിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും എം ആർ രാജാകൃഷ്ണന്റെ സൗണ്ട് മിക്‌സിങ്ങും സിനിമയുടെ മൂല്യങ്ങളോടും ലക്ഷ്യങ്ങളോടും നീതിപുലർത്തിയെന്ന അഭിപ്രായമുണ്ട്.









0 comments