കേളി ലാസർദി യൂണിറ്റ് 'ഓണക്കളികൾ 25' സംഘടിപ്പിച്ചു

ഏരിയ സെക്രട്ടറി തോമസ് ജോയി ട്രോഫികൾ സമ്മാനിക്കുന്നു.
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ന്യൂ സനയയിലാണ് ‘ഓണക്കളികൾ 2025’ എന്ന പേരിൽ വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ചത്. ന്യൂ സനയ്യ കാർബക്ക് സമീപത്തുള്ള പാർക്കിൽ സംഘടിപ്പിച്ച പരിപാടി പങ്കാളിത്തം ശ്രദ്ധേയമായി. ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്‌സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി.ആറ് ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ അറേഷ് ടീം വിജയികളായി. കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ വിജയികൾക്ക് ട്രോഫി നൽകി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷനായി. കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ ആർ കെ കൺവീനർ സുരേന്ദ്രൻ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി,യൂണിറ്റ് സെക്രട്ടറി ഷമൽ രാജ്, പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ എന്നിവർ പങ്കെടുത്തു.









0 comments