വിദേശികൾക്ക് ഒമാനി പൗരത്വം; പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചു

മസ്‌കത്ത്: വിദേശികൾക്ക് ഒമാനി പൗരത്വം നേടുന്നതിനുള്ള പുതിയ വ്യവസ്ഥകൾ സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു. കഴിഞ്ഞാഴ്ച പുറപ്പെടുവിച്ച ഒമാനി ദേശീയത നിയമത്തെക്കുറിച്ചുള്ള രാജകീയ ഉത്തരവ് പ്രകാരമാണ് വ്യവസ്ഥകൾ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഒമാനി പൗരത്വം ലഭിക്കേണ്ട അപേക്ഷകർ കുറഞ്ഞത് 15 വർഷം തുടർച്ചയായി രാജ്യത്ത് താമസിച്ചിരിക്കണം. അറബി ഭാഷയിൽ പ്രാവിണ്യമുണ്ടാകുകയും നല്ല പെരുമാറ്റത്തിന്റെ രേഖ സമർപ്പിക്കുകയും വേണമെന്നും നിർദേശത്തിലുണ്ട്. കൂടാതെ, പൗരത്വം നേടുന്നതിന് അപേക്ഷകർക്ക്
സാമ്പത്തിക സ്വാതന്ത്ര്യവും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. മുൻ പൗരത്വം ഉപേ ക്ഷിക്കുകയെന്നതും വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു. നല്ല ആരോഗ്യവും പകർച്ചവ്യാധികളിൽ നിന്ന് മുക്തനായിരിക്കുക, തന്റെയും തന്നെ പിന്തുണക്കുന്നവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ വരുമാനം നൽകുന്ന നിയമാനുസൃത വരുമാന സ്രോതസ് ഉണ്ടായിരിക്കുക എന്നിവയും ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പൗരത്വം നേടാൻ സമർപ്പിക്കുന്ന അപേക്ഷയിൽ തെറ്റായ വിവരങ്ങളോ രേഖകളോ സമർപ്പിച്ചാൽ മൂന്നുവർഷംവരെ തടവും 5000 റിയാൽ മുതൽ 10,000 റിയാൽവരെ പിഴയും ഉൾപ്പെടെ ശിക്ഷകൾ നേരിടേണ്ടിവരും.
ഇനിമുതൽ ആഭ്യന്തര മന്ത്രാലയമാണ് പൗരത്വ അപേക്ഷകൾ കൈകാര്യം ചെയ്യുക. വി ശദീകരണം നൽകാതെ ഏതൊരു അപേക്ഷയും നിരസിക്കാനുള്ള അധികാരം മന്ത്രാലയത്തിനുണ്ടാകുമെന്നും വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇനി കോടതി വിധികൾക്ക് വിധേയമാകുകയില്ലെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നു.









0 comments