റഷ്യൻ കാൻസർ വാക്സിൻ പെംബ്രോറിയയ്ക്ക് വിയറ്റ്നാമിന്റെ അംഗീകാരം

ബീജിങ്: റഷ്യ വികസിപ്പിച്ചെടുത്ത കാൻസർ പ്രതിരോധ വാക്സിൻ പെംബ്രോറിയയ്ക്ക് വിയറ്റ്നാമിന്റെ ഔദ്യോഗിക അംഗീകാരം. ശ്വാസകോശ, ത്വക്ക്, കൊളോറെക്ടൽ, ഗർഭാശയം, വൃക്ക, സ്തനാർബുദങ്ങൾ ഉൾപ്പെടെ 14ലധികം കാൻസറുകൾ ചികിത്സിക്കുന്നതിനായാണ് വാക്സിൻ വികസിപ്പിച്ചത്. റഷ്യൻ വാക്സിൻ ചികിത്സയ്ക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് വിയറ്റ്നാം. തെക്കുകിഴക്കൻ ഏഷ്യയിൽ ആധുനിക കാൻസർ ചികിത്സ ലഭ്യമാക്കാനുള്ള പ്രധാന ചുവടുവയ്പ്പാണിത്.
രോഗപ്രതിരോധ സംവിധാനത്തിന് കാൻസർ കോശങ്ങൾ കണ്ടെത്താനും നശിപ്പിക്കാനും സഹായിക്കുന്ന വാക്സിനാണ് പെംബ്രോറിയ. മരുന്നിലടങ്ങിയിരിക്കുന്ന പെംബ്രോലിസുമാബ് എന്ന തന്മാത്രയാണ് ഇതിന് സഹായിക്കുന്നത്. റഷ്യൻ വാക്സിന് അംഗീകാരം നൽകിയതിലൂടെ വിയറ്റ്നാമിൽ ആയിരക്കണക്കിന് രോഗികൾക്കാണ് ചികിത്സാ സൗകര്യം ഒരുങ്ങുന്നത്. റഷ്യൻ വാക്സിന്റെ ഉപയോഗത്തിലൂടെ ചെലവേറിയ പാശ്ചാത്യ നിർമ്മിത പ്രതിരോധ വാക്സിനുകളെ ആശ്രയിക്കുന്നത് കുറയ്ക്കും.








0 comments