കുനോയിൽ 'മുഖി' കുഞ്ഞുങ്ങൾക്ക് ജന്മം നൽകി; പ്രജനനം നടത്തുന്ന ആദ്യ 'ഇന്ത്യൻ ചീറ്റ'

ഷിയോപൂർ: ഇന്ത്യയിൽ ജനിച്ച ചീറ്റ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ 'മുഖി' എന്ന ചീറ്റയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രത്യേക പദ്ധതി പ്രകാരമാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പെൺ ചീറ്റയാണ് മുഖി. ഇപ്പോൾ പ്രജനനം നടത്തുന്ന ആദ്യ ഇന്ത്യൻ ചീറ്റയുമാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻയാദവാണ് ഇക്കാര്യം സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവച്ചത്. ഇന്ത്യൻ ആവാസ വ്യവസ്ഥകളോട് ചീറ്റകൾ പൊരുത്തപ്പെടുന്നതിന്റെ സൂചനകളാണ് പ്രത്യുൽപാദനത്തിലൂടെ ലഭിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് ചീറ്റകൾ അപ്രത്യക്ഷമായിരുന്നു. തുടർന്ന് 2022 സെപ്റ്റംബർ 17 നാണ് ചീറ്റകളെ ഇന്ത്യയിൽ വീണ്ടും എത്തിക്കുന്നത്.








0 comments