അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. തിരുവനന്തപുരം ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 40 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.
രണ്ട് മാസം മുമ്പ് പനി ബാധിച്ചതിനെ തുടർന്നാണ് വിനയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്ന് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങി. പിന്നാലെ അപസ്മാരം പിടിപെട്ടു. വീണ്ടും ചികിത്സയിൽ പ്രവേശിപ്പിച്ചു.
രോഗം ഭേദമാകാത്തതിനെ തുടർന്ന് രക്ത പരിശോധന നടത്തിയതോടെയാണ് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. വെൻഡിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ഇന്നലെ രാത്രിയോടെയാണ് യുവതി മരിച്ചത്. യുവതി വീട്ടിലെ കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിച്ചതെന്നാണ് വിവരം. കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.








0 comments