സംഘർഷത്തിനിടെ 19കാരന്റെ മരണം: മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്തൊൻപതുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന അഞ്ച് പേർ കീഴടങ്ങി. ഒന്നാം പ്രതി ജഗതി ടിസി 16/993 ൽ അജിൻ എന്ന ജോബി (23), ജഗതി സന്ദീപ് ഭവനിൽ അഭിജിത്ത് എന്ന അപ്പ, ജഗതി ടിസി 16/5 ൽ കിരൺ എന്ന ചക്കുമോൻ, തിരുമല വലിയവിള സ്വദേശി നന്ദു എന്ന ജോക്കി, പന്നിയോട് കലവുപാറ ചരുവിള വീട്ടിൽ അഖിൽ ലാൽ എന്ന ആരോൺ എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ റിമാൻഡ് ചെയ്തു.
ഫുട്ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായ സംഘര്‍ഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തിങ്കൾ വൈകിട്ട് തൈക്കാട് ശാസ്താ ക്ഷേത്രത്തിനുസമീപത്താണ് സംഭവം. നെട്ടയം സ്വദേശിയും ഇപ്പോൾ രാജാജി നഗറിർ തോപ്പിൽ ഡി 47 വീട്ടിൽ താമസിക്കുന്ന അലൻ (19 ) ആണ് കൊല്ലപ്പെട്ടത്.








0 comments