ഒമാൻ ഇൻവെസ്റ്റ്മെന്റ്‌ അതോറിറ്റി ചെയർമാൻ ബുർക്കിന ഫാസോ സന്ദർശിച്ചു

oman burkina fazo
വെബ് ഡെസ്ക്

Published on Aug 29, 2025, 05:07 PM | 1 min read

മസ്കത്ത് : ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി ബുർക്കിന ഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രോറെയെ സന്ദർശിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൽ നിന്നുള്ള ആശംസകൾ അദ്ദേഹം പ്രസിഡന്റിനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്യുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശ്യം.


പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിൽ വിശാലമായ സഹകരണം ഊട്ടിയുറപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായും ഇൻവെസ്റ്റ് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. ആദ്യ കരാർ സ്വർണ്ണ ഖനന മേഖലയിലാണ്. വിവിധ സാമ്പത്തിക മേഖലകളിലേക്കുള്ള സമഗ്ര സാമ്പത്തികക്കരാറാണ് രണ്ടാമത്തേത്. അരിയുൽപ്പടെ വിവിധ വിളകളുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ട്‌ കാർഷികമേഖലയിലാണ് മൂന്നാമത്തെ കരാർ ഒപ്പുവച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Home