ഗൾഫ് ചലച്ചിത്ര പ്രദർശനം 16 മുതൽ

gulf cinema fest
avatar
സ്വന്തം ലേഖകൻ

Published on Nov 07, 2025, 01:35 PM | 1 min read

മസ്‌കത്ത്: ഒമാൻ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം സംഘടിപ്പിക്കുന്ന ഗൾഫ് ചലച്ചിത്ര പ്രദർശനം 16ന്‌ തുടങ്ങും. ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 19 വരെയാണ്‌ പരിപാടി. ഫീച്ചർ, ഷോർട്ട്, ഡോക്യുമെന്ററി സിനിമകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ഒമ്പത് അവാർഡുകൾക്കായി 26 ഗൾഫ് സിനിമകൾ മത്സരിക്കും. ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഫിലിം, ഷോർട്ട് ഫിലിം, ഒറിജിനൽ സ്കോർ, നടൻ, നടി, തിരക്കഥ, സംവിധായകൻ, ഛായാഗ്രഹണം എന്നിവയാണ്‌ പ്രധാന പുരസ്‌കാരം.


ഒമാനി, ഗൾഫ് കലാകാരന്മാരെയും ജിസിസി രാജ്യത്തും പുറത്തുമുള്ള നിരവധി സംവിധായകർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, സിനിമാ വ്യവസായത്തിൽ താൽപ്പര്യമുള്ളവർ എന്നിവരെയും ഫെസ്റ്റിവൽ ആകർഷിക്കും. ഗൾഫ് ചലച്ചിത്ര മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള വേദിയായിരിക്കും പരിപാടിയെന്ന്‌ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം അണ്ടർസെക്രട്ടറി സയ്യിദ് സുൽത്താൻ അൽ ബുസൈദി പറഞ്ഞു. കലാപരമായ അനുഭവം കൈമാറാനും സിനിമയിലൂടെ അറേബ്യൻ ഗൾഫ് രാജ്യങ്ങൾ പങ്കിട്ട സാംസ്‌കാരിക സ്വത്വം ഉയർത്തിക്കാട്ടാനും സാധിക്കും.





deshabhimani section

Related News

View More
0 comments
Sort by

Home